മെഗാ ഭിന്നശേഷി റാലി ഇന്ന്
1374989
Friday, December 1, 2023 8:25 AM IST
ശ്രീകണ്ഠപുരം: ലോക ഭിന്നശേഷി ദിനാചരണത്തിന് മുന്നോടിയായ ശ്രീകണ്ഠപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സംഘട നകളുടെയും, എക്സ് സർവീസ് ലീഗ്, ആശാവർക്കേഴ്സ്, ഹരിത കർമ സേന കുടുംബശ്രീ പ്രവർത്ത കർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഇന്ന് മെഗാ ഭിന്നശേഷി റാലി സംഘടിപ്പിക്കും.
ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂൾ പരിസരത്തു നിന്നും ഉച്ചയ്ക്ക് 2:30ന് ആരംഭിക്കുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും. പൊതു സമ്മേളനം കണ്ണൂർ -കാസർഗോഡ് ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും.
സാൻജോർജിയ സ്പെഷൽ സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭിന്നശേഷിക്കാരുടെ കൂട്ടായ്മ യോഗം കണ്ണൂർ സാമൂഹ്യനീതി ഓഫീസ് ജൂണിയർ സൂപ്രണ്ട് പി.ജെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. ഒപ്പം കൂട്ടായ്മയിലെ കലാകാരന്മാർ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഭിന്നശേഷി ക്കാർ നിർമിക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപുലമായ സ്റ്റാളും ബസ്റ്റാൻഡ് പരിസരത്ത് ഒരുക്കിയിട്ടുണ്ട്.