റോഡ് പണി പൂർത്തിയാക്കിട്ടും വീട്ടിലേക്കുള്ള പൊളിച്ചിട്ട വഴി നിർമിച്ചു നൽകിയില്ല
1374997
Friday, December 1, 2023 8:26 AM IST
അങ്ങാടിക്കടവ്: എടൂർ പാലത്തിൻകടവ് കെഎസ്ടിപി റോഡിന്റെ പ്രവൃത്തി പൂർത്തിയായിട്ടും വീട്ടിലേക്കുള്ള പൊളിച്ചിട്ട വഴി ഗതാഗത യോഗ്യമാക്കാതെ അധികൃതർ. ഇതോടെ നിരങ്ങൻപാറയിലെ മൈലക്കൽ സ്റ്റീഫനും ഭാര്യ അന്നകുട്ടിയും വഴിയില്ലാതെ ദുരിതത്തിലായി.
രണ്ടുവർഷം മുന്പ് റോഡ് പണിയുടെ ഭാഗമായി പൊളിച്ചട്ട റോഡാണ് നിർമിച്ചുനൽകാതിരുന്നത്. ഓവുചാലുകൾ അടയ്ക്കം നിർമിച്ച് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചിട്ട വീട്ടിലേക്കുള്ള വഴി പുനർനിർമിച്ചു നൽകും എന്ന ഉറപ്പിന്മേലായിരുന്നു അന്ന് പൊളിച്ചുമാറ്റിയത്.
70 വയസു കഴിഞ്ഞ പാർകിൻസെൻസ് രോഗം പിടിപെട്ട സ്റ്റീഫനും അന്നകുട്ടിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയാണ് ഗതാഗത യോഗ്യമാക്കാതെ വീട്ടുകാരേ ദുരിതത്തിൽ ആക്കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരോടെല്ലാം പരാതി നൽകിയെങ്കിലും ആരും മുഖവിലയ്ക്കെടുത്തുത്തില്ലെന്നാണ് ഈ വൃദ്ധദന്പതികൾ പറയുന്നത്. മാതാപിതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കിക്കൊണ്ട് നടത്തുന്ന നിർമാണത്തിനെ തിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് മകൻ ബിനീഷ് സ്റ്റീഫൻ പറയുന്നത്.