പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
1375000
Friday, December 1, 2023 8:26 AM IST
ചക്കരക്കൽ: കാപ്പാട് പെരിക്കാട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.ചോടോൻ രാഘവന്റെ വീട്ടിൽ നിന്ന് രണ്ടു പവന്റെ വളയും 65,000 രൂപയുമാണ് കവർന്നത്. കൂലിപ്പണി ക്കാരായ രാഘവനും ഭാര്യയും മകനും വീട് പൂട്ടി ജോലിക്കുപോയ സമയത്തായിരുന്നു കവർച്ച.
ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം ശ്രദ്ധയിൽപെടുന്നത്.കുളിമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന പണവും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണവുമാണ് കവർന്നത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സംഭവമറിഞ്ഞ് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.