വിമൽജ്യോതി വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി
1375006
Friday, December 1, 2023 8:26 AM IST
കണ്ണൂർ: ചെന്പേരി വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ഏഴിന് സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ മാലിന്യ വിമുക്തകേരളം എന്ന സന്ദേശമുയർത്തി ഫ്ലാഷ് മോബുകൾ നടത്തി.
ശുചിത്വമിഷനുമായി സഹകരിച്ച് രണ്ടു ദിവസങ്ങളിലായി പയ്യന്നൂർ കോളജ്, മാടായി കോ-ഓപ്പറേറ്റീവ് കോളജ്, തളിപ്പറന്പ് സർസയിദ്, കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജ്, കണ്ണൂർ കോളജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലും ഇന്നലെ വൈകുന്നേരം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലും ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു.
മാലിന്യ വിമുക്തമായ പരിസരം, ശുചിത്വമാർന്ന ജീവിത സാഹചര്യം സൃഷ്ടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബിനോടനുബന്ധിച്ച് ക്ലാസുകളും നടന്നു. നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.