പോക്സോ കേസില്‍ രണ്ടാനച്ഛന് 13 വര്‍ഷം തടവും പിഴയും
1375007
Friday, December 1, 2023 8:26 AM IST
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി 13 വർഷം തടവിനും 90,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് അനീറ്റ ജോസഫാണ് ശിക്ഷവിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴതുകയിൽ നിന്ന് 80,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. 2022ല്‍ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന് പരിധിയിൽ നടന്ന സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍.ജെ. മാത്യുവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഐ ഷിബു എഫ്.പോള്‍ കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.