പയ്യന്നൂര്‍ അമലോത്ഭവമാതാ ദേവാലയ തിരുനാൾ തുടങ്ങി
1375192
Saturday, December 2, 2023 2:07 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ അമലോത്ഭവമാതാ പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും സുവര്‍ണ ജൂബിലിയാഘോഷങ്ങള്ക്കും കൊടിയേറി. ഇടവക വകാരി ഫാ. ലിന്റോ സ്റ്റാന്‍ലി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ദിവ്യബലിക്ക് ഫാ. മാര്ട്ടിന് രായപ്പന് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മാത്യു നിരപ്പേല്‍ വചനസന്ദേശം നല്കി. ഇന്ന് വൈകുന്നേരം ആറിന് ദിവ്യബലിക്ക് ഫാ. ജിനോ ജോര്‍ജ് ചക്കാലക്കല്‍ മുഖ്യകാര്‍മി കത്വം വഹിക്കും. നാളെ രാവിലെ 9.30ന് ദിവ്യബലിക്ക് ഫാ.ഷോബി ജോര്‍ജ് മുഖ്യകാര്‍മf കത്വം വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറിന് ദിവ്യബലിക്ക് ഫാ. റോയി നെടുന്താനം, ഫാ. സുനീഷ് ജോസഫ്, ഫാ.മാത്യു കുഴിമല, ഫാ. ഷാജു ആന്റണി, ഫാ. ആന്റണി മുഞ്ഞനാട്ട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ജാഗരമായ ഒന്‍പതിന് വൈകുന്നേരം 5:30 ന് ആഘോഷമായ ദിവ്യബലിക്ക് മോണ്‍. പയസ് എടേഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷിജോ എബ്രഹാം വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം. തിരുനാള്‍ ദിനമായ 10ന് രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാഘോഷവും സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.