നവകേരളസദസ് ആര്‍ഭാടയാത്ര മാത്രം: ചാണ്ടി ഉമ്മന്‍
1375193
Saturday, December 2, 2023 2:07 AM IST
വള്ളിത്തോട്: നവകേരള സദസ് ആര്‍ഭാടയാത്ര മാത്രമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. വള്ളിത്തോട്ടിൽ സെബാസ്റ്റ്യന്‍ കക്കട്ടില്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ മുഖ്യമന്ത്രി വില്ലേജ് ഓഫീസര്‍ ചെയ്യുന്ന ജോലിയാണ് ചെയ്യുന്നതെന്ന് പരിഹസിച്ചവര്‍ പാവപ്പെട്ട ജനങ്ങളെ കേള്‍ക്കുന്നില്ല. പൗരപ്രമുഖരെ മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദി ബൈ ബൈ പിണറായി ബൈ ബൈ പറയണമെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ജോസഫ് എംഎല്‍എ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ കുടുംബത്തെ സജീവ് ജോസഫ് എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു.കോണ്‍ഗ്രസ് വള്ളിത്തോട് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് സ്തൂപം ഉദ്ഘാടനവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. നസീര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും നിര്‍വഹിച്ചു. ഫിലോമിന കക്കട്ടില്‍, സജയ് സെബാസ്റ്റ്യന്‍, വി.ടി. തോമസ്, പി.കെ. ജനാര്ദ്ദനന്, ജെയ്സണ്‍ കാരക്കാട്ട്, ലിസി ജോസഫ്, കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍, തോമസ് വര്‍ഗീസ്, പി.സി. പോക്കര്, മട്ടിണി വിജയന്, മൂര്യന്‍ രവീന്ദ്രന്,
ഭാസ്കരന് കച്ചേരിപ്പറമ്പില്‍, രാജി സന്തോഷ്, ജോസ് മാടത്തില്‍, ബിജു കരിമാക്കിയില്, ബൈജു ആറാഞ്ചേരി, രാമകൃഷ്ണന് എഴുത്തന്‍, മിനി പ്രസാദ്, ആന്റോ പടിഞ്ഞാറേക്കര, രാധാമണി കുറിഞ്ഞേരി, സുനില്‍ കുര്യന്, ഉലഹന്നാന് പേരേപറമ്പില്‍, ടോം മാത്യു, ഷൈജന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.