കർഷക അതിജീവനയാത്ര: കരുവഞ്ചാലിൽ സ്വാഗതസംഘമായി
1375201
Saturday, December 2, 2023 2:07 AM IST
കരുവഞ്ചാൽ: ഒരുകിലോ റബറിന് 300 രൂപയും പച്ചത്തേങ്ങയ്ക്ക് 50 രൂപയും അടിസ്ഥാന വില സർക്കാർ ഉറപ്പു വരുത്തണമെന്ന് ഫാ. തോമസ് തെങ്ങുംപളളിൽ ആവശ്യപ്പെട്ടു. മാർക്കറ്റിൽ ഈ വില കിട്ടാത്ത സാഹചര്യമാണെങ്കിൽ സർക്കാർ കുറവു വരുന്ന തുക നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ ചേർന്ന കർഷക അതിജീവന യാത്രയുടെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഫാ. മാത്യു കുന്നേൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ്, എകെസിസി ഫൊറോന പ്രസിഡന്റുമാരായ ജോസ് ഏത്തക്കാട്ട്, അഡ്വ. കെ.ഡി. മാർട്ടിൻ, ടോമി കണയങ്കൽ, തോമസ് ഒഴുകയിൽ, ഫൊറോന കൗൺസിൽ പ്രസിഡന്റ് ജയ്സൻ അട്ടാറിമാക്കൽ, സ്വാഗതസംഘം ഭാരവാഹികളായ ജിമ്മി മേലൂക്കുന്നേൽ, ജേക്കബ് ചെത്തിമറ്റം, ബിജു ഓരത്തേൽ, വർക്കി പാഴൂത്തടത്തിൽ, മാത്യു പൂനാച്ചിയിൽ, എൽസമ്മ പുറവിടക്കുന്നേൽ, ലിസി കാവാലത്ത്, ജോസ് വീണച്ചാക്കൽ, ദേവസ്യ കൂന്താനം തുടങ്ങിയവർ പ്രസംഗിച്ചു. ഡിസംബർ 11ന് ഉദ്ഘാടനം ചെയ്യുന്ന അതിജീവന യാത്രയ്ക്ക് 12ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കരുവഞ്ചാലിൽ സ്വീകരണം നൽകുന്നത്. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലമാണ് അതിജീവന യാത്ര നയിക്കുന്നത്.