ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു
1375267
Saturday, December 2, 2023 10:01 PM IST
പരിയാരം: സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം 5.15 ഓടെ പരിയാരം മെഡിക്കൽ കോളജിനു സമീപമായിരുന്നു അപകടം. കുളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയ്ക്കു സമീപത്തെ കിഴക്കിനിയിൽ ആദിത്ത് (24) ആണ് മരിച്ചത്.
തളിപ്പറമ്പ്-പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ടാണു യുവാവ് മരിച്ചത്. അപകടം നടന്നയുടൻ ആദിത്തിനെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വകാര്യ ബസ് വരുമ്പോൾ യുവാവ് ബസിന്റെ മുന്നിലേക്ക് ചാടി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതിനാൽ ആത്മഹത്യയാകാനാണു സാധ്യതയെന്ന് പോലീസ് പറഞ്ഞു. പ്രകാശൻ-ബിന്ദു ദന്പതികളുടെ മകനാണ്. സഹോദരി: ആവണി.