മധ്യവയസ്കൻ ട്രെയിനിൽനിന്ന് വീണുമരിച്ച നിലയിൽ
1375268
Saturday, December 2, 2023 10:01 PM IST
മാഹി: മധ്യവയസ്കനെ ട്രെയിനിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴിയൂർ ചുങ്കം മനയിൽ മുക്ക് ബദ്രിയ മസ്ജിദിനു സമീപത്തെ സഫിയാസിൽ അബ്ദുൾ സലാമിനെ (54) ആണ് മരിച്ചനിലയിൽ കണ്ടത്.
കണ്ണൂർ പഴയങ്ങാടിയിൽ നിന്നു ട്രെയിനിൽ നിന്നു വീണുമരിച്ചനിലയിലാണ് ഇയാളെ കണ്ടത്. അഴിയൂരിലെ മത്സ്യവില്പനക്കാരനാണ്. ഭാര്യ: റഹ്മത്ത് (കൂടാളി). മക്കൾ: ഷനാദ്, സ്മിന. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.