കലാമേളകളും സംഗമവും നടത്തി
1375508
Sunday, December 3, 2023 6:33 AM IST
ശ്രീകണ്ഠപുരം: ഭിന്നശേഷി ദിനത്തിനോടനുബന്ധിച്ച് ശ്രീകണ്ഠപുരം നഗരസഭാ ഭിന്നശേഷി കലാമേളകളും സംഗമവും നടത്തി. ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
മൗത്ത് പെയിന്റർ സുനിത തൃപ്പാണിക്കര മുഖ്യ അതിഥി ആയിരുന്നു.പി.പി. ചന്ദ്രാഗദൻ അധ്യക്ഷത വഹിച്ചു. വി.പി. നസീമ, ജോസഫിന, ത്രേസ്യാമ്മ മാത്യു, നിഷിദ റഹ്മാൻ, കെ.വി. ഗീത, പി.രവീന്ദ്രൻ, എം.വി. ഷീന, പി. മീന , മിനി സജീവൻ, കെ. അജിത, കെ.ടി. ലീല, ഷംന ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.