നാലര പതിറ്റാണ്ടിനുശേഷം സഹപാഠികൾ ഒത്തുചേർന്നു
1375509
Sunday, December 3, 2023 6:33 AM IST
പയ്യാവൂർ: ഇരൂഡ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1978 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ പ്രഥമ സംഗമം "റോയൽ-78' പയ്യാവൂർ സെന്റ് ആൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പൂർവ വിദ്യാർഥിയും ഉഴവൂർ സെന്റ് തോമസ് ഇടവക വികാരിയുമായ ഫാ. തോമസ് ആനിമൂട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥിയും വൈദികനുമായ ഫാ. ഫിലിപ്പ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ, കെ.വി. സുധാകരൻ, ജോയി തോമസ്, കെ. ബാലൻ, സിസ്റ്റർ സിബി എന്നിവർ പ്രസംഗിച്ചു. മുൻകാല അധ്യാപകരായ കുരുവിള, അന്നക്കുട്ടി പുതുപ്പള്ളി, ഏലിക്കുട്ടി മൂലക്കാട്ട്, അന്നക്കുട്ടി തേർമറ്റം എന്നിവരെ ആദരിച്ചു. തുടർന്ന് പൂർവ വിദ്യാർഥികൾ പങ്കെടുത്ത വിവിധ കലാപരിപാടികളും കായിക മൽസരങ്ങളും നടന്നു. സംഗമത്തിന്റെ ഭാഗമായി രണ്ട് രോഗികൾക്ക് സാമ്പത്തിക സഹായവും നൽകി.