വാക്ക് വിത്ത് എംഎൽഎ രണ്ടാം സെഷൻ നടത്തി
1375510
Sunday, December 3, 2023 6:33 AM IST
മടമ്പം: വാക്ക് വിത്ത് എംഎൽഎ 2.0 പദ്ധതിയുടെ കോളജ് രണ്ടാം സെഷൻ മടമ്പം പികെഎം ബിഎഡ് കോളജിൽ നടന്നു. ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ കുട്ടികളയുമായി സംവദിച്ചു. വിദ്യാർഥി കൾ ഭരണഘടനാ സംവിധാനങ്ങളെ കൂടുതൽ അടുത്തറിയണമെന്ന് എംഎൽഎ പറഞ്ഞു.
ലൈഫ് സ്കിൽ പരീശിലന മേഖലയിൽ വിദ്ഗധനായ പി. സുഹൈൽ സലാം സെഷനു നേതൃത്വം നൽകി. പ്രിൻസിപ്പൾ സിസ്റ്റർ ജെസി, അമൂല്യ എന്നിവർ പ്രസംഗിച്ചു."