പിണറായി സർക്കാർ എല്ലാ രംഗത്തും പരാജയം: മാർട്ടിൻ ജോർജ്
1375511
Sunday, December 3, 2023 6:33 AM IST
ചെറുപുഴ: കേരളത്തിലെ രണ്ടാം പിണറായി സർക്കാർ എല്ലാ രംഗത്തും പരാജയമാണെന്നും കേരള ജനതയെ ദുരിതത്തിലാക്കിയെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം ചെറുപുഴ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസം, കാർഷികം, വ്യവസായം, കെഎസ്ആർടിസി എന്നിവ തകർത്ത് ജീവനക്കാരേ യും പെൻഷൻകാരേയും ദുരിതത്തിലാക്കി. അഴിമതിയും, കമ്മീഷനുമാണ് സർക്കാരിന്റെ മുഖമുദ്രയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മോഹനൻ പുറച്ചേരി, കെ. ജയരാജ്, വി. കൃഷ്ണൻ, ടി.പി. ചന്ദ്രൻ, ടി.വി. ഗംഗാധരൻ, കെ. രാമകൃഷ്ണൻ, പി. അബൂബക്കർ, കെ.വി. ഭാസ്ക്കരൻ, എം.കെ. മധുസൂദനൻ, രമേശൻ കാന, കെ.എം. തോമസ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധനും, സമാപന സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കരുണാകരനും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ചെറുപുഴയിൽ പ്രകടനവും നടന്നു.