പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
1375512
Sunday, December 3, 2023 6:33 AM IST
ചപ്പാരപ്പടവ് : പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗത്തിന് ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെയും കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന മറ്റു പ്രോജക്ടുടെയും വിശദാംശങ്ങൾ ഗ്രാം സ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.
2024 -2025 സാമ്പത്തിക വർഷം പ്രവർത്തന പദ്ധതികളായി ജലസമൃദ്ധ ഗ്രാമം, ശുചിത്വവും ഹരിതാഭവുമായ ഗ്രാമം എന്നീ വിഷയങ്ങൾ ഏറ്റെടുക്കുവാൻ ഗ്രാമസഭ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അജ്മൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. മൈമൂനത്ത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജി. അജയകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജെ. മാത്യു, പി.കെ. അബ്ദുറഹ്മാൻ, തങ്കമ്മ സണ്ണി എന്നിവർ പ്രസംഗിച്ചു.