കടാശ്വാസ കമ്മീഷൻ: പരിഗണിക്കാവുന്ന കാര്‍ഷിക വായ്പാ തീയതി 2021 വരെയാക്കണമെന്ന്
1375513
Sunday, December 3, 2023 6:33 AM IST
ശ്രീകണ്ഠപുരം: കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പകൾക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി 2021 വരെയാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയോട് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കടാശ്വാസ കമീഷൻ മുഖേന കാർഷിക വായ്പകൾക്കു നല്‍കിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയും ആണ്.
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലുള്ള കര്‍ഷകര്‍ക്ക് പ്രകൃതിദുരന്തങ്ങള്‍, വിളനാശം, കാര്‍ഷിക വിളയുടെ വില തകര്‍ച്ച, വന്യജീവി ആക്രമണം തുടങ്ങിയ നിരവധിയായ പ്രശ്നങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
നിരവധി കര്‍ഷകരാണ് വായ്പയെടുത്ത് കടക്കണിയിലായിരിക്കുന്നത്. ഇവര്‍ക്ക് കൂടി കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി 2021 വരെ നീട്ടി നല്‍കേണ്ടത് അടിയന്തര പ്രാധാന്യത്തോടെ കാണേണ്ടതാണെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സഹകരണ സംഘം രജിസ്ട്രാറാറോടും, കര്‍ഷക കടശ്വാസകമീഷന് സെക്രട്ടറിയോടും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.