റോഡ് അരികിൽ മാലിന്യം തള്ളി
1375514
Sunday, December 3, 2023 6:33 AM IST
വിമലശേരി: റോഡ് അരികിൽ മാലിന്യം തള്ളുന്നത് ദുരിതമാകുന്നു. വിമലശേരി കുന്താനം ബസ് സ്റ്റോപ്പിന് സമീപം അപകട വളവിൽ കഴിഞ്ഞ ദിവസമാണ് സാമൂഹ്യദ്രോഹികൾ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയത്. ചാക്കിൽ കെട്ടി കണ്ണിൽ പെടാത്ത രീതിയിൽ പുല്ലുകൾക്ക് ഇടയിൽ തള്ളുകയായിരുന്നു.
സ്ഥലത്ത് വീടുകൾ ഇല്ലാത്തതിനാൽ ഇവിടെ സമൂഹ്യ വിരുദ്ധരുടെ താവളവമാണ്. ഇതോടൊപ്പം അതിരുകുന്ന് - ലഡാക്ക് റോഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തളളുന്നതും പതിവായിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കാമറ ഉൾപ്പടെ സ്ഥാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.