പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചി പദ്ധതിയുമായി തളിപ്പറന്പ് നഗരസഭ
1375516
Sunday, December 3, 2023 6:33 AM IST
തളിപ്പറമ്പ്: പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ തുണി സഞ്ചി ഉപയോഗി ക്കണമെന്ന സന്ദേശവുമായി നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി തയാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണോ ഉദ്ഘാടനം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. റജുലയ്ക്ക് നൽകി നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ. ഷബിത, നബീസാ ബീവി, പി.പി. മുഹമ്മദ് നിസാർ, കെ.പി. ഖദീജ, ഒ. സുഭാഗ്യം, കൊടിയിൽ സലീം, കെ. രമേശൻ, വത്സരാജൻ, രാജി നന്ദകുമാർ, സുരേഷ് കസ്തൂരി, കെ. പി.സുബൈർ, പ്രദീപൻ എന്നിവർ പ്രസംഗിച്ചു.