ടിഎസ്എസ്എസ് ട്രസ്റ്റ് വാർഷിക സമ്മേളനം
1375517
Sunday, December 3, 2023 6:33 AM IST
വായാട്ടുപറമ്പ്: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ട്രസ്റ്റ് വായാട്ടുപറമ്പ് യൂണിറ്റ് വാർഷിക സമ്മേളനം ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് പുല്ലംകുന്നേൽ ആമുഖപ്രഭാഷണം നടത്തി. ഡോളി ബെന്നി വാർഷിക റിപ്പോർട്ടും മോഹനൻ മുള്ളൻകുന്നേൽ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ആന്റണി മറ്റക്കോട്ടിൽ, ഇടവക കോ-ഓർഡിനേറ്റർ പി.ജെ. മാത്യു, മേഖലാ കോ -ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പുഷ്പ ആന്റോ, സിസ്റ്റർ ബെറ്റി തോമസ് എസ്എച്ച്, ഒ.ജെ. സ്കറിയ എന്നിവർ പ്രസംഗിച്ചു. ജിഷ സജീവ്, ഷൈജു മുടവനാട്ട് എന്നിവർ സംഗീതം ആലപിച്ചു.