ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാൾ, ടൗൺ കമ്മിറ്റി രൂപീകരിച്ചു
1375519
Sunday, December 3, 2023 6:33 AM IST
ആലക്കോട് : സെന്റ് മേരീസ് ഫൊറോനാപള്ളി അമലോത്ഭവ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ജനുവരി 13ന് ആലക്കോട് ടൗണിലേക്ക് നടക്കുന്ന നഗരപ്രദക്ഷിണം പൂർവാധികം ഭക്തിയോടും മനോഹരവുമായി നടത്താൻ ആലക്കോട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗം തീരുമാനിച്ചു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, തൊഴിലാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ ആട്ടേൽ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് , മുൻ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് വർമ , കെ.പി. സാബു കെ.എൻ. മൊയ്തീൻ, സി.ജി. ഗോപൻ, ബാബു പള്ളിപ്പുറം, ബേബി ചേരോലിക്കൽ, ഡെന്നീസ് വാഴപ്പള്ളിയിൽ, ദേവച്ചൻ മഞ്ഞകുന്നേൽ, ടാജി ടോം, പി .ആര്. നിഷ, സാലി വാണിശേരി എന്നിവർ പ്രസംഗിച്ചു.
ടൗൺ പ്രദക്ഷിണത്തോടനുബന്ധിച്ച് ഫൊറോനാ വികാരി ഫാ. ഇമ്മാനുവൽ ആട്ടേലിന്റെ നേതൃത്വത്തിൽ വിപുലമായ ടൗൺ പ്രദക്ഷിണ കമ്മിറ്റിക്ക് രൂപം നൽകി.