കാരക്കുണ്ട് ഡോൺ ബോസ്കോ സ്കൂളിന് പൊൻതിളക്കം
1375522
Sunday, December 3, 2023 6:33 AM IST
പരിയാരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ കാരക്കുണ്ട് ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വിജയം നേടി. 15 ഇനങ്ങളിലും ഡോൺ ബോസ്കോയുടെ കുട്ടികൾ എ ഗ്രേഡ് നേടി. ദീനസേവനസഭ സന്യാസസമൂഹം നടത്തുന്ന ശ്രവണ പരിമിതിയുള്ള കുട്ടികൾക്കു വേണ്ടിയുള്ള മത്സരങ്ങളിലാണ് ഡോൺബോസ്കോയിലെ കുട്ടികൾ മികവ് പുലർത്തിയത്.
കക്ക കൊണ്ടുള്ള നിർമാണ പ്രവർത്തനത്തിൽ യുപി വിഭാഗത്തിൽ ഐബിൻ ഐസക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഹയർ സെക്കൻഡറി തലത്തിൽ അബിൻ തോമസ് സോജൻ രണ്ടാം സ്ഥാനവും യുപി വിഭാഗം ചന്ദനത്തിരി നിർമാണത്തിൽ പി.പി. അമൽദേവ് രണ്ടാംസ്ഥാനവും എച്ച്എസ്എസ് ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമാണത്തിൽ പി. പ്രണവ് മൂന്നാം സ്ഥാനവും നേടി.
വലനിർമാണം (എച്ച്എസ്എസ്)- നെലൻ അൽബർട്ട്, എംബ്രോയ്ഡറി-ദേവിക സുനിൽ, മെറ്റൽ ഡിസൈനിംഗ്-സ്റ്റെബിൻ സജി, ചന്ദനത്തിരി നിർമാണം-അശ്വന്ത്, പച്ചക്കറി പ്രിന്റിംഗ്-അക്ഷയ്, കളിമണ്ണ് കൊണ്ടുള്ള നിർമാണം-മുഹമ്മദ് അമാൻഅബ്ദു എന്നിവർ എ ഗ്രേഡ് നേടി. എച്ച്എസ് വിഭാഗത്തിൽ വലനിർമാണം-സി. ഷൈൻ, പേപ്പർ നിർമാണം-കെ.ആർ കൃഷ്ണ നന്ദരാജൻ, എംബ്രോയ്ഡറി-എ. അമൽദേവ്, ചന്ദനത്തിരി നിർമാണം-ആയൂഷ് രാജേഷ്, കളിമണ്ണ്കൊണ്ടുള്ള നിർമാണം-ടി.കെ. മുഹമ്മദ് ആദിൽ എന്നിവർ എ ഗ്രേഡ് നേടി.