കർഷക ആത്മഹത്യക്കെതിരേ ആം ആദ്മി പ്രകടനം നടത്തി
1375525
Sunday, December 3, 2023 6:33 AM IST
പേരാവൂർ: കർഷകരേ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നയങ്ങൾക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തു. പേരാവൂർ ടൗണിൽ എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. നാളെ നടക്കുന്ന കളക്ടറേറ്റ് മാർച്ചിന് മുന്നോടിയായി പേരാവൂരിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.ടി.സ്റ്റീഫൻ, നേതാക്കളായ സ്റ്റാനിസ്ലാവോസ് തുടങ്ങിയവർ പ്രസംഗിച്ചു.