പഴശി ജലസംഭരണിയിൽ പ്രിന്റിംഗ് മഷി കലർന്നു
1375528
Sunday, December 3, 2023 6:34 AM IST
ഇരിട്ടി: ജബ്ബാർകടവ് പാലത്തിന് സമീപത്തെ പഴശി ജലസംഭരണിലേക്ക് പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി വലിച്ചെറിഞ്ഞതിനാൽ വെള്ളം കറുത്ത് മലിനമായി. സംഭവമറിഞ്ഞ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയുടെ നേതൃത്വത്തിൽ കൗൺസിലർമാരും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ഇരിട്ടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തു നിന്നും പ്രിന്റിംഗ് മഷിയുടെ ബോട്ടിലും കണ്ടെത്തി. രാത്രി ഇതുവഴി കടന്നുപോയ കാറിൽ നിന്നും പുഴയിലേക്ക് എന്തോ വലിച്ചെറിയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നതായി പ്രദേശവാസി പോലീസിനോട് പറഞ്ഞു. ഇതുപ്രകാരം പോലീസും നഗരസഭയും അന്വേഷണം ആരംഭിച്ചു. രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നത് ഇവിടെ പതിവാണെന്നും ഇത് തടയാ നുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .