ഹജ്ജിന് പോകാന്‍ വീസ വാഗ്ദാനം ചെയ്ത് 10.75 ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി
1375532
Sunday, December 3, 2023 6:42 AM IST
പയ്യന്നൂര്‍: ഹജ്ജ് കര്‍മത്തിന് പോകാനുള്ള വീസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10,75,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
മഞ്ചേശ്വരം സ്വദേശിയും മുമ്പ് കവ്വായിയിലെ താമസക്കാരനുമായിരുന്ന അറ്റഗോളി ഹൗസില്‍ മുഹമ്മദ് അലി അഫ്സലിന്റെ പരാതിയിലാണ് കണ്ണവം പിഎംകെ ഹൗസിലെ ഇര്‍ഷാദ്, സലമാന് ഫാരീസ്, മുഹമ്മദ് ദില്‍ഷാദ് എന്നിവര്‍ക്കെതിരേ കേസെടുത്തത്.പരാതിക്കാരന്റെ സുഹൃത്തിനും സുഹൃത്തിന്റെ മാതാവിനും പ്രതികളുടെ കണ്ണവത്തെ സ്ഥാപനത്തിലൂടെ ഹജ്ജ് കര്മ്മത്തിന് പോകാനുള്ള വീസ ശരിയാക്കി നല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ്ഞ ജൂണ്‍ 15 മുതല്‍ പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ബാങ്ക് വഴിയും നേരിട്ടും 10,77,000 രൂപ നല്‍കിയതായും വീസയോ വാങ്ങിയ പണമോ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.
പരാതിക്കാരന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.