കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാർ ഇന്നുമുതൽ പണിമുടക്കും
1375821
Monday, December 4, 2023 7:14 AM IST
പരിയാരം: സ്റ്റൈപ്പെൻഡ് വിഷയത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ ഇന്നു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.
2018 ബാച്ചിലുള്ള 90 ഹൗസ് സർജൻമാർക്കാണ് കഴിഞ്ഞ അഞ്ചു മാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്തത്. 2017 ബാച്ചുകാർക്ക് സ്റ്റൈപ്പെൻഡ് നൽകുന്പോഴും 2018 ബാച്ചുകാർക്ക് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ഹൗസ് സർജൻമാർക്ക് സ്റ്റൈപ്പെൻഡ് നൽകാനുള്ള ഫണ്ട് സർക്കാർ അനുവദിച്ചിട്ടും ബന്ധപ്പെട്ടവർ കാണിക്കുന്ന പിടിവാശിയാണ് സ്റ്റൈപ്പൻഡ് ലഭിക്കാതിരിക്കാൻ കാരണമെന്നും ഹൗസ് സർജൻമാർ ആരോപിച്ചു. ഹൗസ് സർജൻമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കും.