റെയിൽവെ ട്രാക്കിന് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ
1375827
Monday, December 4, 2023 10:04 PM IST
എടക്കാട്: മുഴപ്പിലങ്ങാട് കുളംബസാറിൽ റെയിൽവെ ട്രാക്കിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത് (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഇതുവഴി കടന്നുപോയ വഴിയാത്രക്കാരാണ് ഒരാൾ റെയിൽവേ ട്രാക്കിന് സമീപം കിടക്കുന്നത് കണ്ടത്. തുടർന്ന് എടക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. എടക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് മരിച്ച പ്രജിത്ത്.