കുടുംബ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു
1375961
Tuesday, December 5, 2023 5:57 AM IST
പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ കുടുംബ ബൈബിൾ ക്വിസ് 2023 സംഘടിപ്പിച്ചു. ബിബ്ലിയ ഫമീലിയ എന്ന പേരിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ്മത്സരത്തിൽ നിന്നും സ്ക്രീനിംഗ് റൗണ്ടിലേക്ക് 48 കുടുംബങ്ങളെ തെരഞ്ഞെടുക്കുകയും ഇതിൽനിന്ന് മുന്നിൽ എത്തിയ ആറ് കുടുംബങ്ങളാണ് ബിബ്ലിയ ഫമീലിയ ഗ്രാൻഡ്ഫിനാലയിലേക്ക് കടന്നത്.
ഗ്രാൻഡ്ഫിനാലെ വികാരി റവ. ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ പൂവനാട്ട്, ഇടവക കോ-ഒാർഡിനേറ്റർ ഷെൽമോൻ പൈനാടത്ത്, സൺഡേസ്കൂൾ മുഖ്യാധ്യാപകൻ ബിജു തെക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു. ജോബി ജോൺ മൂലയിൽ ആൻഡ് ഫാമിലി ക്വിസ് മത്സരം നിയന്ത്രിച്ചു.
സിസ്റ്റർ ലിൻസി, ദീപു കണ്ടത്തിൽ പുത്തൻപുരയിൽ, ബിനിൽ കടവിൽ, ജോഷി പുല്ലൻപ്ലാവിൽ, ലിജോ പാലമൂട്ടിൽ, സുനിൽ പുതുപ്പറമ്പിൽ, സണ്ണി കപ്പൂര്, സൺഡേ സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നല്കി. ഫിലിപ്പ് മാമൂട്ടിൽ ആൻഡ് ഫാമിലി ഒന്നാം സ്ഥാനവും 5001 രൂപ ക്യാഷ് അവാർഡും, റോബിൻ കണ്ടത്തിൽ പുത്തൻപുരയിൽ ആൻഡ് ഫാമിലി 3001 രൂപയും രണ്ടാം സ്ഥാനവും, മേരിക്കുട്ടി കുന്നുംപുറത്ത് 2001രൂപയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.