നാരങ്ങാത്തട്ടു റോഡ് നിർമാണം ഇഴയുന്നു; പ്രതിഷേധവുമായി നാട്ടുകാർ
1375967
Tuesday, December 5, 2023 6:13 AM IST
അടക്കാത്തോട്: അടക്കാത്തോട്-നാരങ്ങാത്തട്ടു റോഡിൽ നിർമാണം ഇഴഞ്ഞു നീങ്ങുന്നത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. കരാറുകാരൻ ഉഴുത് മറിച്ചിട്ട നിലയിലാണ് നാരങ്ങത്തട്ട് റോഡ് നിലവിലുള്ളത്. കാൽനടയാത്ര പോലും സാധ്യമല്ല. നിർമാണത്തിൽ വ്യാപക ക്രമക്കേടാണെന്നും നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലെന്നും നാട്ടുകാർ പറഞ്ഞു.
റോഡ് ടാറിംഗ് പ്രവൃത്തി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് നിർമാണ പ്രവർത്തി നടത്തി വരുന്നത്. പ്രവർത്തി കുറ്റമറ്റതാക്കാൻ ജില്ലാ കളക്ടർക്കും, വിജിലൻസിലും പരാതി നല്കുമെന്നും നാട്ടുകാർ അറിയിച്ചു.