പ​യ്യ​ന്നൂ​ർ: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ്‌​സ്റ്റേ​ഷ​നി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വി​നെ കോ​ട​തി വെ​റു​തെ​വി​ട്ടു.

പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ര​ൻ പി​ടി​ക​യി​ലെ പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​ൽ ശു​ക്കു​റി​നെ​യാ​ണ് പ​യ്യ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് വി. ​ശ്രീ​ജ വെ​റു​തെ വി​ട്ട​ത്. 2014 ഓ​ഗ​സ്റ്റ് 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ  സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ന്ന​ത്തെ സി​ഐ പി.​കെ. സ​ന്തോ​ഷി​നെ സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​കൊ​ണ്ടും മൊ​ബൈ​ൽ ഫോ​ൺ​കൊ​ണ്ടും ആ​ക്ര​മി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.