വിമൽജ്യോതിയിൽ ടെക്ഫെസ്റ്റ്
1375972
Tuesday, December 5, 2023 6:13 AM IST
ചെന്പേരി: വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ തന്ത്ര-2023 എന്ന പേരിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. സമ്മേളനം ഗൂഗിൾ സ്ട്രാറ്റജിക് എൻജിനിയർ ജോൺസി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഗ്ലാൻ ദേവദാസ് അധ്യക്ഷത വഹിച്ചു. ഫാ. ലാസർ വരമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ ബി. ദിവ്യ പ്രസംഗിച്ചു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് സിസ്റ്റംസ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ആശയങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. എൻജിനിയറിംഗ് മേഖലയിലെ നൂതന ആശയങ്ങളുടെ അവതരണം വിദ്യാർഥികൾക്ക് അറിവിന്റെ പ്രായോഗികവത്ക്കരണത്തിന് സാധ്യത നൽകി. നിരവധി വിദ്യാർഥികൾ ടെക്നിക്കൽ ഫെസ്റ്റ് സന്ദർശിച്ചു.