പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ മു​ത​ൽ ഹൗ​സ് സ​ർ​ജ​ൻ​സി ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങി. രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി. ഡോ. ​നീ​ര​ജ കൃ​ഷ്ണ​ൻ, ഡോ. ​സൗ​ര​വ് സു​രേ​ഷ്, പ​രി​യാ​രം ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ധ​വ​ൻ, ആം​സ്റ്റ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​വും തു​ട​ങ്ങി.

അ​ഞ്ചു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്റ്റൈ​പ്പ​ൻ​ഡ് അ​നു​വ​ദി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ഉ​ച്ച​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. ഇ​തോ​ടെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

2018 ബാ​ച്ചി​ലു​ള്ള 90 ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി സ്റ്റൈ​പ്പ​ന്‍​ഡ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ണി​മു​ട​ക്കു​ന്ന​ത്. 36 മ​ണി​ക്കൂ​ർ ഷി​ഫ്റ്റു​ക​ളി​ലാ​യി രാ​പ​ക​ൽ രോ​ഗീ​പ​രി​ച​ര​ണം ന​ട​ത്തു​ന്ന ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​ണ് ചി​കി​ത്സാ​രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള​ത്. അ​തി​നാ​ൽ പ​ണി​മു​ട​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. 2017 ബാ​ച്ചു​കാ​ർ​ക്ക് സ്റ്റൈ​പ്പ​ന്‍​ഡ് ന​ൽ​കു​മ്പോ​ഴും ഗ​വ​ൺ​മെ​ന്‍റ് ഡി​എം​ഇ​യി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ 2018 ബാ​ച്ചി​ലെ ഹൗ​സ് സ​ർ​ജ​ൻ​സി​ന് സ്റ്റൈ​പ്പ​ൻ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടാ​കൂ എ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ആരോഗ്യമന്ത്രി പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും നടപ്പാകാ ത്തതി നെ തുടർന്നാണ് സമര മെന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.