മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മൾട്ടിമീഡിയ ക്വിസ് ഗ്രാൻഡ് ഫിനാലെ ഇന്ന്
1375975
Tuesday, December 5, 2023 6:13 AM IST
പെരുമ്പടവ്: ബിവിജെഎം. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ജൂബിറിച്ച് കൺസൾട്ടൻസി, ദീപിക ദിനപത്രം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മൾട്ടിമീഡിയ സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് ബി.വി.ജെ.എം. ഓഡിറ്റോറിയത്തിൽ നടക്കും.
നന്ദകിഷോർ എ. രമേഷ്, ഡെൽവിൻ ജോസ് ബാബു, ദേവിക എസ്, ഒലീവിയ ഏലിസ് ബെന്നി, ഗൗരിരാജ്, ഡോൺ ജോസ് നൈജിൽ, അർജുൻ രാജേഷ് എന്നിവരാണ് ഗ്രാൻഡ്ഫിനാലെയിൽ മത്സരിക്കുന്നത്.
വിജയികൾക്ക് 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെയാണ് കാഷ് പ്രൈസ്. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെമന്റോ നല്കും.