ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി
1375976
Tuesday, December 5, 2023 6:13 AM IST
മട്ടന്നൂർ: കനത്തമഴ മൂലം ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ ഇന്നലെ കണ്ണൂർ-ചെന്നൈ സെക്ടറിലെ ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. വൈകുന്നേരം 4.15ന് ചെന്നൈയിൽ നിന്ന് എത്തേണ്ട സർവീസ് റദ്ദാക്കിയതോടെ കണ്ണൂർ-തിരുവനന്തപുരം, കൊച്ചി- കണ്ണൂർ സർവീസുകളും റദ്ദാക്കേണ്ടി വന്നു. ഒരേ വിമാനം ഉപയോഗിച്ചാണ് ഈ സർവീസുകൾ.