നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി
1376238
Wednesday, December 6, 2023 8:33 AM IST
അലക്സ്നഗർ: ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും ശ്രീകണ്ഠപുരം നഗരസഭയുടെയും പതിനാറാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് അലക്സ് നഗർ പാരിഷ് ഹാളിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
അലക്സ്നഗർ ഇടവക വികാരി ഫാ. ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യു ആമുഖപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. സന്ധ്യയുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു. ബീന സജി, പ്രിയ ബിജു, അങ്കണവാടി അധ്യാപിക അജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് സൗജന്യമായി ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. വിവിധ വാർഡുകളിൽ നിന്നുമായി 120 പേർ ക്യാമ്പിൽ പങ്കെടുത്തു.