ക​ണ്ണൂ​ർ: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​യ്യി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച 28 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റ്റം ന​ട​ന്നു. സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന വേ​ദി​യാ​യ സാ​റ്റ്‌​കോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍ എം​എ​ല്‍​എ പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ലെ ഗു​ണ​ഭോ​ക്താ​വാ​യ സി.​പി. നാ​രാ​യ​ണ​ന് താ​ക്കോ​ല്‍ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ഫ് പ​ദ്ധ​തി​യു​ടെ 2020 ലി​സ്റ്റി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 28 പേ​രു​ടെ ഭ​വ​ന നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തീ ക​രി​ച്ച​ത്. 40 വീ​ടു​ക​ളു​ടെ പ​ണി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പ്ലാ​ന്‍ ഫ​ണ്ടും പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടും ഹ​ഡ്‌​കോ വാ​യ്പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ ക്കി​യ​ത്. മ​യ്യി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ഇ​ഒ എം. ​ഷൈ​നി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​രം മ​യ്യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ര​വി മാ​ണി​ക്കോ​ത്ത് ന​ല്‍​കി.