ബ്ലാത്തൂർ അബൂബക്കർ ഹാജിക്ക് അവാർഡ്
1376241
Wednesday, December 6, 2023 8:33 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലം പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ ഏർപ്പെടുത്തിയ പ്രഥമ പൂക്കോയ തങ്ങൾ കാരുണ്യ അവാർഡിന് ബ്ലാത്തൂർ അബൂബക്കർ ഹാജി അർഹനായി.
കാഷ് അവാർഡും ഫലകവും അടങ്ങുന്ന അവാർഡ് ശ്രീകണ്ഠപുരത്ത് ജനുവരി 29 ന് പൂക്കോയ തങ്ങൾ ഹോസ്പിസ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസി വ്യവസായിയായ അബുബക്കർ ഹാജി ജീവകാരുണ്യ മേഖലയിൽ നടത്തിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. പത്രസമ്മേളനത്തിൽ ഡോ. കെ.വി. ഫിലോമിന, ഡോ. കെ.പി. ഗോപിനാഥൻ, കെ.പി. മൊയ്തീൻ കുഞ്ഞി, ടി.എൻ.എ. ഖാദർ, വി.എ. റഹീം, എന്നിവർ പങ്കെടുത്തു.