ദ്വിദിന ക്യാന്പ് സംഘടിപ്പിച്ചു
1376243
Wednesday, December 6, 2023 8:33 AM IST
ആലക്കോട്: ആലക്കോട് എൻഎസ്എസ് എൽപി സ്കൂളിൽ വിദ്യാരംഗം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പ് 'തപ്പോം കൊട്ടി' സംഘടിപ്പിച്ചു. ആലക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എസ്. സജീവ്, മദർ പിടിഎ പ്രസിഡന്റ് വിസ്മയ സുമോദ്, മുഖ്യാധ്യാപിക എസ്. ശ്രീകല, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജി ബാലകൃഷ്ണൻ, ഹൈസ്കൂൾ മുഖ്യാധ്യാപിക ജിഷ ജി. നായർ, റിട്ട. മുഖ്യാധ്യാപകൻ കെ. സുരേഷ്, വാർഡ് മെംബർ പി.ആർ. നിഷമോൾ എന്നിവർ പ്രസംഗിച്ചു. ഉദയൻ കുണ്ടംകുഴി, സുകന്യ എന്നിവർ ക്ലാസുകൾ നയിച്ചു. പാട്ടും കളികളും അഭിനയവുമൊക്കെയായി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. അധ്യാപികമാരായ എസ്. സജിത, കെ.കെ. സജ്ന, സി.എസ്. നിഷ, കെ. അഞ്ജന, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.