ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: 7000 പേര് പരീക്ഷ എഴുതും
1376244
Wednesday, December 6, 2023 8:33 AM IST
കണ്ണൂർ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പരീക്ഷ 10ന് മികവുത്സവം എന്ന പേരില്‍ നടത്തും.
ജില്ലയില്‍ 7000 പേര് പരീക്ഷ എഴുതും. ജില്ലയില്‍ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തി യിരുന്നു. ശേഷിക്കുന്ന ഇടങ്ങളിലെ നിരക്ഷരരായ ആളുകളെ കൂടി ഉള്‍പ്പെടുത്തിയാണ് 7000 പേര് പരീക്ഷ എഴുതുന്നത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 302 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 984 പേരും പരീക്ഷ എഴുതും. ഇതില്‍ 483 പേര് പുരുഷന്മാരാണ്. 420 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്.