മാർ വള്ളോപ്പിള്ളി മൾട്ടിമീഡിയ സംസ്ഥാന ക്വിസ് മത്സരം നടത്തി
1376254
Wednesday, December 6, 2023 8:34 AM IST
പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂബിറിച്ച് കൺസൾട്ടൻസി, ദീപിക എന്നിവയുടെ സഹകരണത്തോടെ നടത്തിയ ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മൾട്ടിമീഡിയ സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളും ഓൺലൈനായിട്ടാണ് നടന്നത്. സ്കൂൾ മാനേജർ റവ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സഖറിയാസ് ഏബ്രഹാം, പിടിഎ പ്രസിഡന്റ് ഷാബു ആന്റണി, എൻഎസ്എസ് കോ-ഓർഡിനേറ്റർ റോണി ഇഗ്നേഷ്യസ്, അനീഷ് അഗസ്റ്റിൻ, എഡിഎസ്യു കോ-ഓർഡിനേറ്റർ സിസ്റ്റർ ലിൻസി എസ്എച്ച് എന്നിവർ പ്രസംഗിച്ചു. ഒന്നാം സ്ഥാനം നേടിയ എസ്. ദേവിക, നന്ദകിഷോർ എ. രമേഷ്, അർജുൻ രാജേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് 5,000, 3,000, 2,000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും മെമന്റോയും നൽകി.