താള മേളം തപ്പും കൊട്ടും...കണ്ണൂർ നോർത്ത് കുതിക്കുന്നു
1376425
Thursday, December 7, 2023 1:51 AM IST
തലശേരി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മറ്റ് സബ്ജില്ലകളെ പിന്നിലാക്കി 415 പോയിന്റുമായി കണ്ണൂർ നോർത്ത് മുന്നിൽ. 394 പോയിന്റ് നേടിയ തളിപ്പറന്പ് നോർത്താണ് രണ്ടാം സ്ഥാനത്ത്. 389 പോയിന്റുകളോടെ ഇരിട്ടി മൂന്നാം സ്ഥാനത്തുണ്ട്.
386 പോയിന്റുമായി പയ്യന്നൂർ നാലാം സ്ഥാനത്തും 384 പോയിന്റുകളോടെ പാനൂർ നാലാം സ്ഥാനത്തും നിൽക്കുന്നു.
സ്കൂൾ വിഭാഗത്തിൽ161 പോയിന്റുകൾ നേടിയ മന്പറം എച്ച്എസ്എസാണ് മുന്നിൽ. 149 പോയിന്റുകളുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ രണ്ടാം സ്ഥാനത്തും 126 പോയിന്റുകൾ നേടി ചൊക്ലി രാമവിലാസം മൂന്നാം സ്ഥാനത്തുമുണ്ട്.