പലസ്തീൻ വിഷയത്തിലെ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വൃന്ദ കാരാട്ട്
1376431
Thursday, December 7, 2023 1:51 AM IST
കണ്ണൂര്‍: പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസ് ബോധപൂര്‍വം പാലിക്കുന്ന മൗനം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പലസ്തീന് ഐക്യദാര്‍ഢ്യസമിതി കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ഇന്ത്യയുടെ ചരിത്രപരമായ പാരന്പര്യത്തെയാണ് പ്രധാനമന്ത്രി മോദി ഇസ്രായേൽ അനുകൂല നിലപാടിലൂടെ തള്ളിക്കളഞ്ഞത്.
പലസ്തീന് ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന് പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തില്‍ സിപിഎം നിർദേശിച്ചപ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയായിരുന്നു. ഇതെന്തിനാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എംഎൽഎ അധ്യക്ഷത വഹിച്ചു.