ടിഎസ്എസ്എസ് യൂണിറ്റ് വാർഷിക പൊതുയോഗം
1376433
Thursday, December 7, 2023 1:51 AM IST
എടൂര്‍: തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എടൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി. ടിഎസ്എസ്എസ് തലശേരി അസി. ഡയറക്ടർ ഫാ. ബിബിൻ വരന്പകത്ത് ഉദ്ഘാടനം ചെയ്തു. എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു.
ആറളം പഞ്ചായത്ത് അംഗം ജോസ് അന്ത്യാംകുളം, ടിഎസ്എസ്എസ് എടൂര്‍ യൂണിറ്റ് പ്രസിഡന്റ് റെജി കൊടുംപുറത്ത്, പ്രോഗ്രാം മാനേജര്‍ ജോസ് പ്രകാശ്, എടൂര്‍ സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ.ആശിഷ് അറയ്ക്കല്‍, ഡോ. എം.ജെ. മാത്യു മണ്ഡപത്തില്‍, പി.വി. ജോസ് പാരിക്കാപ്പള്ളി, ടിഎസ്എസ്എസ് ആനിമേറ്റര്‍ സിസ്റ്റര്‍ ഡെയ്സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് മനോജ് ഐക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.