വയോജന സംഗമം നടത്തി
1377013
Saturday, December 9, 2023 2:13 AM IST
ആലക്കോട്: ആടിയും പാടിയും കഥ പറഞ്ഞും പോയ കാലത്തെ ഓർത്തെടുത്തും ആലക്കോട് പഞ്ചായത്തിലെ നെടുവോട് വാർഡ് വയോജന സംഗമം നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാ ഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
വാർഡ് കൺവീനർ വി.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.ടി. ജോസഫ്, റോയി ചെക്കാനിക്കുന്നേൽ, ശ്രീനി ആലക്കോട്, കെ.വി. കുഞ്ഞമ്പു, എം.കെ. ബിന്ദു, രവീന്ദ്രൻ, പി.എം. മുഹമ്മദ് കുഞ്ഞി, ആയിഷ ഹനീഫ, ഉഷാബാബു എന്നിവർ പ്രസംഗിച്ചു. സ്നേഹക്കൂട്ടായ്മയിൽ നൂറോളം മുതിർന്നവർ പങ്കെടുത്തു.