പശുക്കിടാവിനെ രക്ഷപ്പെടുത്തി
1377197
Sunday, December 10, 2023 1:57 AM IST
ചെറുപുഴ: മുതുവം-തിരുമേനി-ചെറുപുഴ റോഡിൽ ഓവുചാലിന്റെ സ്ളാബുകൾക്കിടയിൽ കാൽ കുടുങ്ങി പശുക്കിടാവിന് പരിക്കേറ്റു. ഇന്നലെ രാവിലെ തിരുമേനി ടൗണിലെ ഓവുചാലിന്റെ സ്ളാബുകൾക്കിടയിൽ പുതിയവീട്ടിൽ ബിജുവിന്റെ പശുക്കിടാവിന്റെ കാൽ കുടുങ്ങുകയായിരുന്നു.
ഓടികൂടിയ നാട്ടുകാർ കഠിനപ്രയത്നം നടത്തിയാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്. ഓവുചാലിന്റെ സ്ളാബ് നീക്കിയാണ് പശുക്കിടാവിന്റെ കാൽ പുറത്തെടുത്തത്. ഓവുചാലിന്റെ സ്ളാബുകൾ ചേർത്തിടാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്.