കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം
1377523
Monday, December 11, 2023 1:25 AM IST
മട്ടന്നൂർ: കേരള സംസ്ഥാന സഹകരണ ബാങ്കുകളിലെ സൊസൈറ്റി കാറ്റഗറിയിലെ നിയമനത്തിൽ സഹകരണ സംഘങ്ങളിലെ ജീവനക്കർക്ക് ലഭിച്ചു കൊണ്ടിരുന്ന സംവരണം നിലനിർത്തണമെന്നും, മൂന്നുവർഷത്തിൽ കൂടുതലായി ലഭിക്കാത്ത റിസ്ക് ഫണ്ട് ആനുകൂല്യം എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ. കെ. നവീൻകുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരെ കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ആദരിച്ചു. അംഗങ്ങലുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള കാഷ് അവാർഡ് വിതരണം ഡിസിസി ജനറൽ സെക്രട്ടറി കെ.പി. സാജു നിർവഹിച്ചു.
ജില്ലാ സെക്രട്ടറി ബാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. സുനിൽ സെബാസ്റ്റ്യൻ, സുരേഷ് മാവില, എ.കെ. രാജേഷ്, കെ. മനീഷ് എം. കുഞ്ഞമ്പു, സി. ഹേമചന്ദ്രൻ, പി.വി. ധനലക്ഷ്മി, കെ.എ. തങ്കച്ചൻ, പി.വി. വിനോദ് കുമാർ, എം. രാജീവൻ, പി.എം. മുരളീധരൻ, വി. സുരേഷ് ബാബു, കെ.വി. ശ്രീകാന്ത്, കെ.സി. സരള, പി. പുഷ്പജ, പി.വി. ശോഭ, കെ. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.