തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ണ്ണൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ നി​രീ​ക്ഷ​ണ​വും
Saturday, April 13, 2024 1:15 AM IST
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി. നേ​ര​ത്തെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​ക​ളി​ല​ട​ക്ക​മാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​അ​ജി​ത്ത്കു​മാ​ർ, അ​സി. ക​ള​ക്ട​ർ അ​നൂ​പ് ഖാ​ർ​ഗ്, കൂ​ത്തു​പ​റ​മ്പ് എ​സി​പി കെ.​വി. വേ​ണു​ഗോ​പാ​ൽ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​വി. മ​നോ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ നി​ന്നു​മാ​ണ് നി​രീ​ക്ഷ​ക സം​ഘ​വു​മാ​യി ഹെ​ലി​കോ​പ്റ്റ​ർ പു​റ​പ്പെ​ട്ട​ത്. ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യി യു​വാ​വ് മ​രി​ച്ച പാ​നൂ​ർ മേ​ഖ​ല​യിലും തീ​ര​ദേ​ശത്തും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.