അയ്യൻകുന്നിനെ സമ്പൂർണ ശിശു സൗഹൃദ പഞ്ചായത്താക്കും
1532685
Friday, March 14, 2025 12:50 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിനെ സമ്പൂർണ ശിശു സൗഹൃദമാക്കുന്നതിനാണ് ബജറ്റിൽ പ്രധാന പരിഗണന. ഇതിനായി 46 ലക്ഷം രൂപ വകയിരുത്തി. വന്യമൃഗ ശല്യത്തിനും , സമൂഹം നേരിടുന്ന വലിയ വെല്ലിവിളിയായ മയക്കുമരുന്നിനെതിരെയുള്ള പ്രതിരോധ പ്രവർത്തങ്ങൾ ശക്തിപ്പെടുത്താൻ ബജറ്റിൽ പദ്ധതികൾ ആവിഷ്കരിച്ചു.
100 ശതമാനം വാതിൽപടി മാലിന്യ ശേഖരവും യൂസർ ഫീ കളക്ഷനും കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതികൾക്കാണ് മുൻഗണന ബജറ്റിൽ നൽകിയിരിക്കുന്നത്. മുൻവർഷത്തെ നീക്കിയിരിപ്പ് ഉൾപ്പടെ 31,27,16,187 കോടി രൂപ വരവും, 31,13,97,331 കോടി രൂപ ചെലവും, 13,18,856 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് ബീന റോജസ് അവതരിപ്പിച്ചത്.
നിർമാണത്തിലിരിക്കുന്ന സോളാർ വേലിയുടെ പരിപാലനത്തിനായി മൂന്ന് ലക്ഷം രൂപ വകയിരുത്തി. അടിക്കാടുകൾ വെട്ടി തെളിയിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷൻന്മാരായ ഐസക് ജോസഫ്, സീമ സനോജ്, പഞ്ചായത്ത് സെക്രട്ടറി കെ. രാജീവ് പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം, ജോസ് എ വൺ എന്നിവർ പ്രസംഗിച്ചു.