ചെറിയഅരീക്കമലയിൽ പുതിയ പള്ളിക്ക് ശിലയിട്ടു
1534627
Thursday, March 20, 2025 2:14 AM IST
ചെമ്പേരി: ചെറിയ അരീക്കമലയിൽ നിലവിലുള്ള സെന്റ് ജോസഫ്സ് പളളി പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. പുതുതായി നിർമിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
ഓരോ ദേവാലയങ്ങളും പണിയുന്നത് ദൈവം നേരിട്ടാണെന്നും, മനുഷ്യന്റെ പ്രയത്നങ്ങളെ ദൈവം അനുഗ്രഹങ്ങളാക്കി മാറ്റുകയാണെന്നും ആർച്ച് ബിഷപ് പറഞ്ഞു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കി. ഇടവക വികാരി ഫാ. ജോസഫ് പുതുമന, പാരീഷ് ട്രസ്റ്റി ബാബു വാഴപ്പനാടി എന്നിവർ പ്രസംഗിച്ചു.