അപകട ഭീഷണിയായി റോഡരികിലെ കുഴികൾ
1534628
Thursday, March 20, 2025 2:14 AM IST
തേർത്തല്ലി: തേർത്തല്ലി-മൗവത്താനി റൂട്ടിൽ മുറിഞ്ഞ ഓപ്റ്റിക് ഫൈബർ കേബിളുകൾ കൂട്ടിയോജിപ്പിക്കാനുള്ള പ്രവൃത്തിക്കായി എടുത്ത കുഴികൾ മൂടത്തത് അപകട ഭീഷണിയാകുന്നു.
വൈദ്യുത തൂണുകൾ സ്ഥാപിക്കുന്നതിനായി കുഴികൾ എടുത്തപ്പോഴായിരുന്നു ഓപ്റ്റിക് ഫൈബർ കേബിളുകൾക്ക് നാശം നേരിട്ടത്. കുഴിയെടുത്ത മണ്ണ് റോഡരികിൽ കൂട്ടിയിട്ടത് കാരണം വാഹനങ്ങൾ കടന്നു പോകുന്നതിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.