കൗൺസിലിംഗ് ക്യാമ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
1534629
Thursday, March 20, 2025 2:14 AM IST
ശ്രീകണ്ഠപുരം: കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ശ്രീകണ്ഠപുരം കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ വിദ്യാർഥികൾക്കായി ഏകദിന കൗൺസിലിംഗ് ക്യാമ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ജെൻഡർ ക്ലബിനുള്ള ജില്ലാ മിഷന്റെ ഉപഹാരം ഡോ. കെ.വി. ഫിലോമിനയിൽ നിന്ന് കോളജ് പ്രിൻസിപ്പൽ റീന സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. പ്രമുഖ സൈക്കോളജിസ്റ്റ് നിഖിൽ എം എടവന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു. ക്ലാസിനു ശേഷം സ്നേഹിത കൗൺസിലേഴ്സ് റീന, ഷിബില കമ്യൂണിറ്റി കൗൺസിലേഴ്സ് സുസ്മിത, ട്രീസ എന്നിവരുടെ നേതൃത്ത്വത്തിൽ കൗൺസിലിംഗ് നടന്നു. ഇക്കണോമിക്സ് വിഭാഗം മേധാവി സുനിത, കുടുംബശ്രീ ചെയർ പേഴ്സൺ എ. ഓമന, സ്റ്റാഫ് കോ -ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു.സ്നേഹിത സർവീസ് പ്രൊവൈഡർ ഭവിത, കമ്യൂണിറ്റി കൗൺസിലർ ഭവിത എന്നിവർ ഏകദിന കൗൺസിലിംഗ് ക്യാമ്പിന് നേതൃത്വം നൽകി.